21-Jul-2017

മ്യൂസിക്‌ ഡാൻസ് ത്രില്ലർ ഡിസംബർ 30 ന്

LIVERPOOL Dec 22: യു കെയിലെ പ്രമുഖ മ്യൂസിക് ബാൻഡുകളിലൊന്നായ വി ഫോർ മ്യൂസിക് കോട്ടയത്തെ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെ സഹായിക്കുവാനായി ലൈവ് ഓർക്കസ്ട്രയുടെ സഹായത്തോടെ മ്യൂസിക്  ഡാൻസ് ത്രില്ലറുമായെത്തുന്നു. 
 
ഡിസംബർ മാസം 30 ന് ലിവർപൂളിലെ സെന്റ്. മൈക്കിൾസ് ഐറീഷ് സെൻററിൽ വച്ച് വൈകുന്നേരം 7 മണിക്കാണ് പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്.
 
ഡാൻസും പാട്ടും കോമഡിയുമൊക്കെയായി വർഷാവസാനത്തേയും, പുതുവർഷത്തെ സ്വീകരിക്കുവാനുമായി ആണ് പരിപാടി സംലടിപ്പിച്ചിട്ടുള്ളത്.  
 
വി ഫോർ യു ബാൻഡിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി,   കോട്ടയത്തെ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെ സഹായിക്കുവാനായി  പ്രോഗ്രാമിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ഉപയോഗിക്കുവാനാണ് സംഘാടകരുടെ പദ്ധതി.
 
ടിക്കറ്റൊന്നിന് 10 വയസിന് മുകളിലുള്ളവർക്ക് 12 പൗണ്ടും, 10 വയസിന് താഴെയുള്ളവർക്ക് 6 പൗണ്ടുമാണ് നിരക്ക്. പ്രോഗ്രാം കാണുന്നതിനും ഫുഡിനുമടക്കമാണ് 12 പൗണ്ട് ചാർജ് ചെയ്യുന്നത്.
 
ക്രിസ്തുമസും, പുതുവത്സരവും ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ ഒരു ചെറിയ സഹായം ഈ ചരിറ്റി പ്രോ ഗ്രാമിനെ സഹായിക്കുവാനായി ഉപയോഗിക്കുമ്പോൾ ലോക രക്ഷകനായ ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ നമ്മൾ കൂടുതൽ യോഗ്യത നേടുകയാണ് ചെയ്യുന്നത്.
 
ആയതിനാൽ പരിപാടിയിലേക്ക് എല്ലാവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകരായ വി ഫോർ യു മ്യൂസിക് ബാൻഡ് ടീമംഗങ്ങൾ അറിയിച്ചു.
 
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും താഴെ പറയുന്നവരുമായി ബന്ധപ്പെടുക :-

ഷാജു ഉതുപ്പ് കുടിലിൽ - O793159I307,
സുനിൽ (കറിച്ചട്ടി) - O7710177425,
ഷിബു പോൾ - O7737089568

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
ST. Michael's lrish Centre,
6 Boundary Lane,
Liverpool,
L6 5JG.


Other stories from this section