21-Aug-2017

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ അയ്യപ്പ പൂജയും, ധനുമാസ തിരുവാതിരയും

ക്രോയ്ഡോൺ Jan 5: 2016  എന്ന വർഷത്തെ അവിസ്മരണീയമാക്കി കൊണ്ടാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം പടിയിറങ്ങിയത്.
 
കഴിഞ്ഞ ഒരു വർഷക്കാലം ലണ്ടൻ ഹിന്ദു ഐക്യവേദി അതിന്റെ ഓരോ മാസത്തിലെയും സത്‌സംഗത്തിലൂടെ.ഹൈന്ദവ വിശ്വാസാചാരങ്ങളെ നമ്മുടെ സമൂഹത്തിൽ പകർന്നു നല്കുന്നതോടൊപ്പം കേരളത്തിന്റെ  തനതായ സംസ്‍കാരത്തെ ബ്രിട്ടന്റെ മണ്ണിലും നട്ടുവളർത്തുന്നതിൽ ഒരു മുഖ്യ പങ്ക് വഹിക്കുക തന്നെ ചെയ്യുന്നുണ്ട് .
 
ഇതിനെ എടുത്തു പറയേണ്ട ദിനമായി തീരുകയാണ് 2016 ഡിസംബർ 31 തീയതി
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ ഭജനയോടെയായിരുന്നു പരിപാടികളുടെ തുടക്കം.
 
കുട്ടികളുടെ ഭജന ഏവരുടെയും മനം കവരുന്നത് തന്നെയായിരുന്നു .കുഞ്ഞു നാവുകളുടെ അക്ഷര സ്ഫുടത ഏവരെയും വിസ്മയിപ്പിക്കുകയും അവരിലെ നിഷ്കളങ്കതയും ഭക്തിയും കൂടി ചേർന്നപ്പോൾ സദസ്സ് ഭക്തി സാന്ദ്രമായി.
 
പിന്നീട് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സദസ്സിൽ നിറഞ്ഞതു നമ്മുടെ അതിഥികളായെത്തിയ ഒരുകൂട്ടം കലാകാരന്മാരുടെ ഭക്തിഗാനമേള ആയിരുന്നു .നെൽസൺ ,ജോബി പാലാ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടിൽ നിന്ന് വന്ന നമുക്ക് ഏവർക്കും പ്രിയപ്പെട്ട
 
കലാകാരൻമാരുടെ ഭക്തിഗാനങ്ങൾ  ഈ സത്‌സംഗത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.
തുടർന്നു ഹിന്ദു ഐക്യവേദിയിലെ വനിതകളുടെ തിരുവാതിരകളിയായിരുന്നു .അഷ്ടമംഗല്യവുമായിഎത്തി  ശിവ ഭഗവാനെയും പർവ്വതിദേവിയെയും വണങ്ങി ,കുരവയുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെയാണ് തിരുവാതിരക്കളി തുടങ്ങിയത്.
 
നിലവിളക്കിനു ചുറ്റും വട്ടമിട്ട് കൈകൊട്ടിപ്പാടി നെടുമാംഗല്യത്തിനായി സ്ത്രീകൾ നടത്തിയ  തിരുവാതിരകളി ഏവരുടെയും കണ്ണിനു കുളിർമ നൽകുന്നതായിരുന്നു. ഗണപതിവന്ദനവും  തുടർന്നു.. പ്രിയമനസാ നീ പോയ്‌വരേണം .........എന്നുതുടങ്ങുന്ന തിരുവാതിര പദത്തിന് ലാസ്യഭാവത്തിൽ ചുവടുകൾവെച്ച് തുടങ്ങി .....ആറണിയും  തമ്പുരാൻ ആനയായി പണ്ടെ എന്നുതുടങ്ങി ഗണപതി യുടെ ജനനവും ആയി കഥപറയുന്ന കുമ്മിയിൽ  ചടുലനടനങ്ങൾകൂടി ആയപ്പോൾ ധനുമാസ തിരുവാതിര ആഘോഷം അതിന്റെ പൂർണതയെ കൈവരിച്ചു .
 
ലണ്ടൻ  ഹിന്ദു ഐക്യവേദി ഭജനസംഗത്തിന്റെ ഭജനയാണ് പിന്നീട് വേദിയിൽ അരങ്ങേറിയത്. സദാനന്ദൻ (Hayward Heath ),സന്തോഷ് കുമാർ(croydon ) എന്നിവരുടെ നേതൃത്വത്തിലാണ് ഈ മാസത്തെ ഭജന അരങ്ങേറിയതെ .
 
യു കെ യിലെ തന്നെ അനുഗ്രഹീത കലാകാരനായ മിഥുൻ മോഹന്റെ ആലാപനശൈലികുടി ആയപ്പോൾ ഭജന ഭക്തിയുടെയും അനുഗ്രഹത്തിന്റെയും നിമിഷങ്ങൾ ആണ്‌ ലണ്ടൻ മലയാളികൾക്ക് മുൻപിൽ തുറന്നുവച്ചതു.
 
തുടർന്ന്മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധനയും പടിപൂജയും നടന്നു.  പടിപാട്ടോടു കൂടി അരങ്ങേറിയ പടിപൂജയിൽ   ശരണ മന്ത്രധ്വനികളും, ശരണഘോഷവുംകുടിആയപ്പോൾ    അക്ഷരാർത്ഥത്തിൽ വെസ്റ്റ് തോൺട്രോൺ ഹീത്ത് കമ്മ്യൂണിറ്റി സെന്റർ   സന്നിധാനം ആവുകയായിരുന്നു.  
 
ഹരിഗോവിന്ദൻ നമ്പൂതിരി യുടെ പതിവ് ഹരിവരാസന……….. ആലാപനം ഭക്തിയുടെ വേറിട്ട അനുഭവം തന്നെ ആയിരുന്നു.     ഹരിവരാസനം പാടി അയ്യപ്പപൂജ അവസാനിക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു പ്രവാസജീവിതത്തിലും നമ്മുക്കു നഷ്ടപ്പെടുന്ന നാടിൻറെ ഓർമ്മകളും  അതോടൊപ്പം തന്നെ നമ്മുടെ തനതായ സംസ്ക്കാരവും ആണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ   അയ്യപ്പപൂജയുടെയും തിരുവാതിര ആഘോഷ ത്തിലൂടെയും യാഥ്യാർത്ഥമായത് .
 
ഈ കഴിഞ്ഞ ഒരുവർഷകാലം ലണ്ടൻ ഹിന്ദുഐക്യവേദി യുടെ പ്രവർത്തനത്തിൽ പങ്കെടുക്കുകയും അതോടൊപ്പം തന്നെ ഓരോപ്രവർത്തനത്തിലും പിന്തുണ നൽകിയ യു കെ യിലെ എല്ലാ ഹിന്ദു  സംഘടനകളോടും ഉള്ള നന്ദി ഈ അവസരത്തിൽ ലണ്ടൻ ഹിന്ദുഐക്യവേദി ചെയർമാനായ  തെക്കുംമുറി ഹരിദാസ് രേഖപെടുത്തുകയുണ്ടായി.
 
അതോടൊപ്പം തന്നെ ലണ്ടനിലെ പഴയകാല മലയാളിയും Kent Hindu Samajam സ്ഥാപകരിലും ഒരാളായ വിജയമോഹനോടുള്ള സ്നേഹവും പ്രേത്യേകം  നന്ദിയും അറിയിക്കുകയുണ്ടായി.
 
തിരക്കേറിയ  സമയങ്ങളിലും ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഓരോ മാസത്തിലെയും ഭജനക്കു നേതൃത്വം നൽകുന്ന സദാനന്ദൻ  (Hayward Heath ) അദ്ദേഹത്തിനോടുള്ള  കടപ്പാടും സ്‌നേഹവും പറഞ്ഞാൽ തീരുകയില്ല  .
 
ഈ വരും വർഷക്കാലവും എല്ലാവരുടെയും സ്നേഹവും സഹകരണവും കൊണ്ട് ഓരോ സദ്‌സംഗവും   വിജയപ്രദം ആകുന്നതോടൊപ്പം ഓരോ പ്രവർത്തനങ്ങളും പൂർണമാകുവാനുള്ള  പ്രവർത്തനങ്ങളും  അണിയറയിൽ തുടങ്ങി കഴിഞ്ഞു അതിനായ്   ഭഗവാന്റെ അനുഗ്രഹം  ഉണ്ടാകട്ടെ .
 
തുടർന്നു നടന്ന അന്നദാനവും പ്രേത്യേകതഉള്ളതായിരുന്നു എട്ടങ്ങാടി വിഭവങ്ങളും കഞ്ഞിയും പുഴുക്കും പാള പാത്രത്തിൽ കഴിച്ചപ്പോൾ പുതു തലമുറക്ക് അതൊരു ആച്ഛര്യം തന്നെ ആയിരുന്നു .
 
തുടർന്ന് എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നുകൊണ്ട് 2016 റിലെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഘോഷങ്ങൾ പടിയിറങ്ങിയതെ .
 
ഇനിയും നാടിൻറെ നന്മയും നമ്മുടെ സംസ്കാരവും ഈ നാട്ടിലും നിലനിർത്തുവാനുള്ള പുതിയ പ്രവർത്തനങ്ങളും ആയി ലണ്ടൻ ഹിന്ദു ഐക്യവേദി അതിന്റെ 2017 ലെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു .
 
അടുത്ത മാസത്തെ സദ്‌സംഗം ജനുവരി 28 തീയതിയാണ്. ലണ്ടൻ ഹിന്ദുഐക്യവേദിയുടെ കുട്ടികൾ അവതരിപ്പിക്കുന്ന….സ്വാമിവിവേകാനന്ദൻ..എന്നനാടകവും,GraceMelodiesന്റെ….
ഭക്തിഗാനസുധയോടുംകുടി ആയിരിക്കും ലണ്ടൻ ഹിന്ദുഐക്യവേദി അതിന്റെ 2017 പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നത് ……..
 
കൂടുതൽ വിവരങ്ങൾക്ക് ...........
07828137478, 07519135993, 07932635935
Venue Details: 731-735, London Road, Thornton Heath, Croydon.  CR76AU                                                 
Facebook.com/londonhinduaikyavedi