26-Sep-2017

ഫാ.തോമസ് മടുക്കമൂട്ടിൽ സീറോ മലങ്കര കത്തോലിക്കാസഭ യു. കെ കോർഡിനേറ്റർ

മനോഷ് ജോണ്‍
 
മാർത്തോമ്മാശ്ലീഹായുടെ പ്രേഷിത ചൈതന്യത്തിൽ പിറവിയെടുക്കുകയും പുനരൈക്യ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്‍റെ സത്യവീക്ഷണത്തിൽ കത്തോലിക്കാ സഭയിലേക്കു നയിക്കപ്പെടുകയും ചെയ്ത സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ യു. കെ റീജിയൻ കോർഡിനേറ്ററായി ഫാദർ തോമസ് മടുക്കമൂട്ടി.ല്‍ നിയമിതനായി.
 
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്.
 
കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി തീക്ഷ്ണമായ മിഷൻ പ്രവൃത്തനങ്ങളിലൂടെ യു .കെ യിലും നോർത്തേൺ അയർലണ്ടിലുമുള്ള മലങ്കര കത്തോലിക്കാ വിശ്വാസികൾക്ക് നേതൃത്വം നൽകുകയും പതിനാറ് പ്രാദേശിക മിഷൻ സെന്‍ററുകൾക്ക് തുടക്കമിടുകയും ചെയ്ത നാഷണൽ കോർഡിനേറ്റർ ഫാദർ ഡാനിയേൽ കുളങ്ങര മാതൃരൂപതയായ തിരുവനതപുരം അതിരൂപതയിലേക്കു മടങ്ങുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
 
പുതിയ നാഷണൽ കോർഡിനേറ്ററായി ചുമതലയേൽക്കുന്ന ഫാദർ തോമസ് മടുക്കമൂട്ടിൽ കഴിഞ്ഞ നാല് വർഷങ്ങളിലായി യു .കെ യിലെ പ്രമുഖ റോമൻ കാത്തോലിക്കാ ദേവാലയങ്ങളായ സെൻറ് മാരി കത്തീഡ്രൽ ഷെഫീൽഡ്, സെൻറ് ആന്റണീസ് വിതൻഷോ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലെ വൈദികസേവനത്തിനോപ്പം മാഞ്ചസ്റ്റർ , ലിവർപൂൾ ,ഷെഫീൽഡ് , നോട്ടിങ്ഹാം, കോവൻട്രീ എന്നീ മലങ്കരസഭാ മിഷനുകളിൽ വികാരിയുമായിരുന്നു.
 
ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലാളിത്യമാർന്ന ജീവിത, പ്രവര്‍ത്തന ശൈലിക.ള്‍ കൊണ്ടും, വിശ്വാസ തീഷ്ണതകൊണ്ടും , മലയാളികളുടെയും ഇതര ഭാഷക്കാരുടെയും സ്നേഹ സൗഹൃദത്തിലായ ഫാദർ തോമസ് സോഷ്യൽ വർക്കിൽ ബിരുദാന്തര ബിരുദധാരിയാണ്.
 
ബത്തേരി രൂപതയുടെ മതബോധന ഡയറക്ടർ, മീഡിയ കമ്മീഷൻ ഡയറക്ടർ, മൈനർ സെമിനാരി വൈസ് റെക്ടർ, സോഷ്യല്‍ സര്‍വീസ് അസി. ഡയറക്ട.ര്‍ എന്നീ നിലകളിൽ പ്രശസ്തമായ സേവനം നിർവഹിച്ചിട്ടുള്ള ഇദ്ദേഹത്തിന്‍റെ
അനിതരസാധാരണമായ നേതൃപാടവവും പ്രവർത്തന ചാതുര്യവും യു .കെ യിലും നോർതേൺ അയർലണ്ടിലുമായി വ്യാപിച്ചുകിടക്കുന്ന മലങ്കര കത്തോലിക്കാ വിശ്വാസികളുടെ ഉന്നമനത്തിനും, സഭയുടെ വളർച്ചക്കും മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല.
 
അറിയപ്പെടുന്ന വാഗ്മിയും, ഗ്രന്ഥ രചയിതാവുമായ ഫാദര്‍ തോമസ്‌ , യു.കെ യിലെ വിവിധ എക്യുമെനിക്ക.ല്‍ വേദികളിലും , ആത്മീയ പ്രഭാഷണവേദികളിലും സജീവ സാന്നിധ്യമാണ്.
 
കഴിഞ്ഞ വര്‍ഷം റോതെര്‍ഹാമില്‍ നടത്തപ്പെട്ട , സഭാ തലത്തില്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയ, മലങ്കര കത്തോലിക്കാസഭ യു.കെ നാഷണല്‍ കണ്‍വന്‍ഷന്‍റെ പിന്നി.ല്‍ ഫാദ.ര്‍ തോമസിന്‍റെ സംഘാടകത്വ മികവായിരുന്നു.
 
പുനരൈക്യത്തിന്‍റെ ദീപശിഖ കെടാതെ കാക്കുന്ന സീറോ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ തങ്ങള്‍ക്കു ലഭിച്ച പുതിയ ആത്മീയ പിതാവിനെ സസ്നേഹം സ്വീകരിക്കാനുള്ള തയ്യാറെടുപ്പുക.ള്‍ തുടങ്ങിക്കഴിഞ്ഞു.