19-Jun-2018

മാരത്തോൺ ചാരിറ്റി ഇവൻറ് വിപുലമായ കലാപരുപാടികളോടെ ക്രോയിഡോണിൽ വെച്ചു നടത്തി

ലണ്ടൻ June 10 : സമൂഹത്തിൽ നന്മയുടെയും  സ്നേഹത്തിന്റെയും അതോടൊപ്പം സഹായത്തിന്റെയും സന്ദേശമുൾക്കൊള്ളിച്ചുകൊണ്ട്  കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന  മാരത്തോൺ ചാരിറ്റി ഇവൻറ് ഈ വർഷവും ക്രോയ്‌ഡോണിലെ ലാൻഫ്രാങ്ക് അക്കാഡമി ഓഡിറ്റോറിയത്തിൽ വെച്ചു നടത്തി. 
 
ലോകത്തിലെ ആറു മേജർ   മാരത്തോൺ  പൂർത്തിയാക്കിയ ആദ്യത്തെ മലയാളി ആയ  അശോക് കുമാർ നേതൃത്വം നല്കുന്ന ഈ  ചാരിറ്റി പ്രവർത്തനം കഴിഞ്ഞ  നാലു വർഷമായി മുന്നോട്ടു പോവുകയാണ്. ഈ കാലയളവിൽ £16500 അതികം സമാഹരിച്ചു. 
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക്  എത്തിച്ചു നൽകുന്നതിനും ഈ കൂട്ടായ്മക്കു കഴിഞ്ഞു. ഈ വർഷത്തെ മാരത്തോൺ ചാരിറ്റി ഇവന്റ് ഉത്ഘാടനം ചെയ്യുന്നതിനായി ക്രോയ്ടോൻ മേയർ കൗൺസിലർ  Benedatte Khan,  കൗൺസിലർ മാരായ  മഞ്ജു ഷാഹുല് ഹമീദ്,  ടോം ആദിത്യ,  മാഗി മൻസിൽ എന്നിവർ പങ്കെടുക്കുകയും സന്നദ്ധത പ്രവർത്തനങ്ങ് സമൂഹത്തിറ്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു.
 
ലോകത്തിന്റെ ഏതു ഭാഗത്തു അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴും സന്നദ്ധത പ്രവർത്തങ്ങളുൺകൂടി സഹായങ്ങൾ എത്തിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യത്തിന്റെ ഭാഗമായ നമ്മൾ  ഓരോരുത്തരും അതിൽ അഭിമാനം കൊള്ളുകയും തങ്ങളാൽ കഴിയുന്ന വിധത്തിൽ അതിന്റെ ഭാഗമാകുവാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അശോക്‌കുമാർ പുതു തലമുറയോട് അഭ്യർത്ഥിച്ചു .
 
കൂടാതെ കലാ,  കായിക,  സാംസ്‌കാരിക പ്രവർത്തനങ്ങൾ ശാരീരിക,  മാനസിക പരിപാലന പ്രവർത്തനങ്ങുടെ ഒരു ഭാഗമായി മാറേണ്ടതിന്റെ പ്രാധാന്യം അശോക്‌കുമാർ എടിത്തുപറഞ്ഞു. എല്ലാ മാസവും നടത്താറുള്ള 5K ഓട്ടവും, എല്ലാ ആഴ്ചയും നടത്താറുള്ള ബാഡ്മിന്റൺ കളിയും, നൃത്ത സംഗീത ക്ലാസ്സുകളും ഇതിനകം തന്നെ ഒരു മാതൃക ആയി മാറിയിട്ടുണ്ട്.
 
മലയാളികൂട്ടയ്മകൾക്കൊപ്പം മറ്റുസംഘടനകളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായപ്പോൾ ശ്രീ അശോക് കുമാറിൻറെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഈ സായാഹ്നം . ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളെ ആസ്വാദകഹൃദയത്തിൽ എത്തിക്കുവാൻ ശ്രീമതി ശാലിനി ശിവശങ്കർ, ശ്രീമതി ആശാ ഉണ്ണിത്താൻ , ശ്രീ അശോക് കുമാർ നേതൃത്വം നല്കുന്ന പൗർണ്ണമി ആർട്സിലെ കലാകാരന്മാർക്ക് കഴിഞ്ഞു . അതോടൊപ്പം യു കെ യിലെ നിരവധി ഗായകന്മാർ അവരുടെ കഴിവുകളെ പ്രദർശിപ്പിക്കുന്നതിനുമുള്ള വേദികൂടിയായി ഈ മാരത്തോൺ ചാരിറ്റി ഇവൻറ് മാറി. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ  അശോക് കുമാർ അറിയിക്കുകയുണ്ടായി.