21-Jul-2018

വീണ്ടും ഒരു അടി പൊളി തൃശ്ശൂർ ജില്ല നിവാസികളുടെ ബിലാത്തി സംഗമം ശനിയാഴ്ച്ച

തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഇക്കൊല്ലം വീണ്ടും ഈ വരുന്ന ശനിയാഴ്ച്ച, ഹെമൽ ഹാമസ്റ്റഡിൽ വെച്ച്, ബിലാത്തിയിലുള്ള ഗെഡികളും, ഗെഡിച്ചികളും തുടർച്ചയായി അഞ്ചാം വർഷവും കുടുംബസമേതമായി വീണ്ടും ഒത്തുകൂടുകയാണ്.
 
2014 -ൽ ലണ്ടനിൽ നിന്നും തുടക്കം കുറിച്ച തൃശ്ശൂർ ജില്ലാ നിവാസികളുടെ ഒത്തൊരുമിച്ചുള്ള ഈ കുടുംബ സൗഹൃദ കൂട്ടായ്മ, ഓരൊ കൊല്ലവും ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിൽ മാറിമാറി അരങ്ങേറിയിട്ട് , പരസ്പരമുള്ള ജില്ലാ നിവാസികളുടെ സ്നേഹ കൂട്ടായ്മ ഇപ്പോഴും ജാതി മത രാഷ്ട്രീയ ചേരിതിരുവുകളില്ലാതെ ഇപ്പോഴും കോട്ടം കൂടാതെ തുടർന്നു കൊണ്ടിരിക്കുന്നു.
 
സൗഹൃദത്തിന്റെ വർണ്ണമിട്ടുകൾ പൊട്ടിക്കുവാൻ, മിത്രക്കൂട്ടായ്മയുടെ കൂട്ടപ്പൊരി തീർക്കുവാൻ,യു. കെ യിലെ സകലമാന ജില്ലാ നിവാസികളും സൗകര്യവും, സമയവും അനുവദിക്കുകയാണേൽ, ഈ വീക്കെന്റിൽ, ഹെമൽ ഹാംസ്റ്റഡിലെ ഹൈഫീൽഡ് കമ്മ്യൂണിറ്റി സെന്ററിലേക്ക് വരുമല്ലൊ.
 
ഉന്തുട്ടായാലും നമുക്കവിടെ രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ്  4 വരെ അടിച്ചു പൊളിക്കാം.
 
Address of Venue : -Highfield Community Centre, 
Flecher Way, Hemel Hempstead. 
HP2 5SB.
For more details
07825597760.
07727253424