19-Jul-2018

ജിദ്ദു കൃഷ്ണ മൂർത്തിയും രവിചന്ദ്രൻ സി യും വിമർശിക്കപ്പെടുമ്പോൾ

ജോസ് ആന്റണി
 
ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും നാം വിമർശനങ്ങൾക്ക് വിധേയർ ആകാറുണ്ട്. ചിലർ വിമർശനങ്ങളെ ആരോഗ്യപരമായ രീതിയിൽ  നേരിടുമ്പോൾ മറ്റുചിലർ മാനസികമായി വേദന അനുഭവിക്കുന്നു. എങ്കിലും, മിക്കവാറും എല്ലാവരും വിമര്ശനങ്ങളെ അതിജീവിക്കാറുണ്ട് . 
 
അധ്യാപകൻ രവീന്ദ്രൻ സി യുടെ പൊതു പ്രവർത്തികളെ വിമർശിക്കാൻ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ  അയാൾക്കെതിരെ ജനങ്ങൾ എങ്ങനെയാണ്  പ്രതികരിക്കുക എന്ന് നമുക്ക് സങ്കല്പിക്കാവുന്നതാണ്.
 
എന്നാൽ,  ശ്രീ രവിചന്ദ്രൻ മറ്റു ആരുടെയങ്കിലും സാമൂഹിക പ്രവർത്തനങ്ങളെ ഗുണദോഷ നിരൂപണം നടത്തിയാൽ പലരും പ്രകോപിതരാകും . 
 
സത്യത്തിൽ ഇദ്ദേഹത്തിന്റെ എഴുത്തും പ്രസംഗങ്ങളും നിരൂപണമാണോ? അതോ സത്യം തുറന്നു പറച്ചിലോ ? അങ്ങനെയെങ്കിൽ സത്യം തുറന്നു പറയുന്നതിനെ ഭയപ്പെടേണ്ടതുണ്ടോ ? ഇത്തരം സത്യങ്ങളെ ആരാണ് ഭയക്കുന്നത് ? ഇത്തരം ചോദ്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു അന്വേഷണമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
 
പ്രവാചകന്മാർ  അവരുടെ കാലത്തു നിലനിന്നിരുന്ന അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും വിമർശിച്ചു സമൂഹത്തെ പുരോഗമനത്തിലേക്കു നയിക്കാൻ ശ്രമിച്ചവരായിരുന്നു .
 
എന്നാൽ മറ്റു ചിലർ ഇങ്ങനെയുള്ള  പ്രവർത്തികൾക്ക് ജീവിതം മുഴുവൻ സമർപ്പിച്ചിട്ടും പ്രവാചകൻ എന്ന പദവി കിട്ടിയില്ല. അതിന്റെ പ്രധാന കാരണം ഇക്കൂട്ടർ മതങ്ങളെ തള്ളി പറഞ്ഞു എന്നുള്ളതാണ് .
 
അങ്ങനെയുള്ളവരിൽ  വീക്ഷണം കൊണ്ടും പുതിയ ചിന്താ രീതികൊണ്ടും വളരെ ഉയർന്ന തലത്തിൽ എത്തിച്ചേർന്ന അധ്യാപകനാണ് JK എന്ന ചുരുക്ക പേരിലറിയുന്ന ജിദ്ദു കൃഷ്ണമൂർത്തി (1895 - 1986)
 
യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയ ശ്രീ രവിചന്ദ്രനെകുറിച്ച് പറയുമ്പോൾ ജെ കെ യെ സ്മരിക്കുന്നതിന്റെ  കാരണം രണ്ടുപേരുടെയും പ്രവർത്തികളിൽ സമാനതകൾ ഉണ്ട് എന്നതുകൊണ്ടാണ്.
 
ദൈവാസ്ഥിത്ത്വത്തെ അപ്പാടെ നിരാകരിച്ചുകൊണ്ട് ദൈവ സങ്കൽപം മനുഷ്യചിന്തയുടെ ഉത്പന്നമാണെന്ന് ലോകത്തോട് വിളിച്ചു പറയുകയും , പല വിഭാഗത്തിലുള്ള മത നേതാക്കളുമായി തർക്കങ്ങളിൽ ഏർപ്പെട്ടു ചിന്തയുടെ ആഴങ്ങളിലേക്ക് ശ്രോതാക്കളെ കൊണ്ടുപോവുകയാണ് ജെ കെ ചെയ്തത് . 
 
തന്നിലേക്ക് വന്നുചേർന്ന തിയോസഫിക്കൽ സൊസൈറ്റിയുടെ ഉന്നത സ്ഥാനവും സമ്പത്തും അദ്ദേഹം തിരിച്ചു നൽകി എന്ന് മാത്രമല്ല തനിക്കു ദിവ്യ പരിവേഷം ചാർത്താനുള്ള ഇന്ത്യൻ മത വിഭാഗങ്ങളുടെ ആവശ്യവും അദ്ദേഹം നിഷ്കരുണം തള്ളിക്കളഞ്ഞു. ശേഷം ലോക സമൂഹത്തോട് പറഞ്ഞു, "ഞാൻ നിങ്ങളുടെ ഗുരു അല്ല എന്നെ നിങ്ങൾ അന്തമായി വിശ്വസിക്കരുത്, പകരം എല്ലാം ചോദ്യം ചെയ്തു സ്വീകരിക്കുക.
 
സ്നേഹത്തിന്റെ തമ്പുരാൻ എന്നാണ് ജെ കെ യെ  ഖലീൽ ജിബ്രാൻ വിശേഷിപ്പിച്ചത്. ബട്രാന്റ് റസ്സൽ, ബെർണാഡ് ഷാ, ദലൈ ലാമ തുടങ്ങിയ മഹത് വ്യക്തികൾ നല്ല വാക്കുകൾ കൊണ്ട് ജെ കെ യെ ബഹുമാനിച്ചപ്പോൾ ഇന്ത്യൻ സന്യാസി ആയ ഓഷോ യെ പോലുള്ളവർ ജെ കെ യെ തെറ്റായി വ്യാഖാനിച്ചുകൊണ്ടു താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു എന്ന് ചരിത്ര രേഖകൾ നമ്മോടു പറയുന്നു . ഇതിന്റെ കാരണം മറ്റൊന്നുമല്ല സന്യാസി, പുരോഹിത വർഗങ്ങളുടെ കാപട്യങ്ങളെ തുറന്നു കാട്ടി ജെ കെ സംസാരിച്ചുകൊണ്ടിരുന്നു  എന്നുള്ളതാണ്. 
 
ഇന്ത്യക്കാരുടെ  അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ മത സ്വാധീനത്തിന്റെ ഫലമായിട്ടാകണം ജിദ്ദു കൃഷ്ണമൂർത്തിക്കു ഇന്ത്യലേതിനേക്കാൾ അനേകായിരം അനുയായികൾ ( ശ്രോതാക്കൾ ) പാശ്ചാത്യ രാജ്യങ്ങളിലുണ്ടായത്. അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളിലും ശ്രോതാക്കളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരുന്ന വർദ്ധനവ് ഇതു തെളിയിക്കുന്നു.
 
ജെ കെ യുടെ ചിന്തകൾ  ചർച്ച ചെയ്യുന്നതിന് വേണ്ടി അഞ്ചോളം ഗ്രൂപ്പുകൾ ലണ്ടൻ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാനെത്തുന്നവരിൽ പാക്കിസ്ഥാൻ, ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ്, ചൈന, മൗറീഷ്യസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ നിന്നും മനസിലാക്കേണ്ടത് ജെ കെയുടെ ചിന്തകൾക്ക് സമയ ദേശപരിധിയില്ല എന്നാണ്.
 
ഇങ്ങനെയുള്ള പശ്ചാത്തലത്തിലാണ് കേരളത്തിലും, വിദേശ രാജ്യങ്ങളിലും ശാസ്ത്ര പ്രചാരണം നടത്തുന്നതിന് നിസ്വാർത്ഥമായി യാത്ര ചെയ്യുന്ന ശ്രീ രവിചന്ദ്രൻ എന്ന അധ്യാപകന്റെ പ്രസക്തി കൂടി വരുന്നത്. സുഹൃത്തിന്റെ നിർബന്ധം പ്രകാരം ആണ് ആദ്യമായി പ്രസംഗിക്കാൻ കൊല്ലത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുന്നത്.
 
ശേഷം ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും സംഘടിപ്പിക്കാനും ആവശ്യക്കാർ വർധിച്ചു വന്നു എന്ന് മാത്രമല്ല ഓരോ സദസ്സിലും ശ്രോതാക്കളുടെ എണ്ണം കൂടി വന്നത് രവിചന്ദ്രൻ എന്ന അധ്യാപകന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് കൂടുതൽ പ്രചോദനം ആയി എന്ന് കരുതാം
 
അങ്ങനെ കഴിഞ്ഞ എട്ടു വർഷമായി കേരളത്തിലും വിദേശ രാജ്യങ്ങളിലും തന്റെ പ്രഭാഷണങ്ങളിലൂടെ ചോദ്യങ്ങൾ ചോദിക്കാനും, ചിന്തിപ്പിക്കാനും പ്രേരിപ്പിച്ചുകൊണ്ടു മലയാളികളുടെ ചിന്താ മണ്ഡലത്തിലേക്ക് സുഖകരവും അസുഖകരവും ആയ ശാസ്ത്ര സത്യങ്ങൾ കടത്തി വിട്ടുകൊണ്ട് യാഥാർഥ്യ ബോധത്തോടെ വസ്തുതകളെ നോക്കികാണാനുള്ള ഉത്ബോധിപ്പിക്കലുമായി തന്റെ യാത്ര തുടരുകയാണ്.
 
ഇദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ വൈവിദ്യമുള്ളവയാണ്. ഇതിൽ പ്രധാനമായും സമൂഹത്തിൽ ഉറച്ചുപോയ അന്ധവിശ്വാസങ്ങൾക്കു എതിരെയാണ് , ഉദാഹരണത്തിന് ജ്യോതിഷം, വാസ്തു -വിദ്യ തുടങ്ങിയവ ശാസ്ത്രം (സയൻസ്) അല്ലെന്നും അത് തട്ടിപ്പാണെന്നു എഴുതുകയും പ്രസംഗിക്കുകയും മാത്രമല്ല ഇത്യാദി വിഷയങ്ങളിൽ പണ്ഡിതരെന്നു അവകാശ പെടുന്നവരുമായി നേരിട്ടുള്ള വാദപ്രധിവാതങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന രീതികളാണ് ഉയർന്ന ബൗദ്ധിക നിലവാരമുള്ള മലയാളി മനസുകളെ  ആകർഷിക്കുന്നത് .
 
ലളിത  ജീവിതം നയിച്ചിരുന്ന  ജെകെ യുടെ പ്രഭാഷണങ്ങളുടെ  അടിസ്ഥാനത്തിൽ  അദ്ദേഹത്തിന്റെ ജീവന്  ഏതെങ്കിലും  തരത്തിലുള്ള  ഭീഷണി  നേരിടേണ്ടി  വന്നിട്ടുള്ളതായി  അറിവില്ല .  അദ്ദേഹം ഒരിക്കൽ  പറഞ്ഞത്  മാനസിക  വേദന അല്ലെങ്കിൽ  മാനസികമായി  മുറിവേക്കല്   എനിക്ക്  ഉണ്ടായിട്ടില്ല  എന്നാണ്.
 
അതുകൊണ്ടു ഇത്തരം വേദനകളിൽ നിന്നും മനുഷ്യനെ മുക്തനാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജെ കെ ലോകം മുഴുവനും യാത്ര ചെയ്തു പ്രഭാഷണത്തിൽ ഏർപെട്ടുകൊണ്ടിരുന്നത് എന്നാൽ ശ്രീ രവിചന്ദ്രന്റെ സ്ഥിതി ഇതായിരിന്നില്ല. പല വേദികളിലും ആക്രമണ സ്വഭാവമുള്ള പ്രതികരണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ആധുനിക ആശയ വിനിമയമായ 
 
ഫേസ് ബൂക്കിലൂടെ അസഭ്യം നിറഞ്ഞ പ്രതികരണങ്ങൾ നിരന്തരമായി  എതിരേൽകിവരാറുണ്ടു. 
 
ജെ കെ പറഞ്ഞതു പോലെ, രവിചന്ദ്രനും തനിക്കു എതിരെ വരുന്ന മോശം പ്രതികരണങ്ങളിൽ മാനസിക വേദന അനുഭവിക്കുന്നില്ല എന്ന് വേണം കരുതാൻ. ഇതിനു കാരണം മനുഷ്യരെ ജാതി-മത ലിംഗ  തരം തിരുവ് ഇല്ലാതെ കാണാൻ മാത്രം അദ്ദേഹത്തിന്റെ മാനവികതാ ബോധം ഉയർന്നിരിക്കുന്നു എന്നതാണ്.
 
ശ്രീ രവിചന്ദ്രനെ ജെ കെ യുമായി താരതമ്യം ചെയ്തു ഉയർത്തി കാണിക്കലല്ല ഈ ലേഖനത്തിന്റെ ഉദ്യശ്യം പകരം രവിചന്ദ്രന്റെ പ്രഭാഷണങ്ങൾക്കും അതിനോട് അനുബന്ധിച്ച പ്രവർത്തനങ്ങൾക്കും ജെകെ യുടെതിന്  തുല്യമായ സാമൂഹിക പ്രസക്തി ഉണ്ടെന്നു ചൂണ്ടി കാണിക്കുകയാണ്. 
 
ജെ കെ തന്റെ സംഭാഷണം എല്ലാവര്ക്കും വേണ്ടി ആണെന്ന് പറയുമ്പോഴും ചില വിഷയങ്ങളിൽ സൂഷ്മതയോടെ വിഷയങ്ങളുടെ ആശയങ്ങളിലേക്കു  ശ്രോതാക്കളെ കൊണ്ടുപോകാറുണ്ട്.
 
അത് കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിൽ ക്വാണ്ടം  ഫിസിക്സിന് കനത്ത സംഭാവന നൽകിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ആയ ഡേവിഡ് ബൊഹം, ജിദ്ദു കൃഷ്ണമൂർത്തിയുമായി സംവാദങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരുന്നത്.
 
ശ്രീ രവിചന്ദ്രൻ തന്റെ പ്രഭാഷണങ്ങളിൽ ഉപയോഗിക്കുന്ന ഭാഷക്ക് അക്കാദമിക്  സങ്കീർണത ഇല്ല എന്ന് മാത്രമല്ല നിത്യ ജീവിതത്തിലെ പദ പ്രയോഗങ്ങൾ കൊണ്ട് മുഴുവൻ ശ്രോതാക്കൾക്കും ഉൾകൊള്ളാൻ കഴിയും വിധത്തിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവ് ആർക്കും അവഗണിക്കാൻ കഴിയില്ല. 
 
പറഞ്ഞുവരുന്നത് ജെ കെയുടെ പ്രവർത്തിപോലെ  തന്നെ ശ്രീ രവിചന്ദ്രന്റെ പ്രവർത്തനങ്ങളും ദേശത്തിന്റെയും മനുഷ്യരുടെയും പൊതു നന്മയെ ലക്‌ഷ്യം വച്ചുള്ളതാണ്. 
 
ജെ കെ യെ പോലെ രവിചന്ദ്രനും സമൂഹത്തിലെ അസമത്വത്തിലും നീതി നിഷേധത്തിലും ദുഃഖിതരാണ്. കാലദേശ വ്യത്യസമില്ലാതെ, മനുഷ്യനും പ്രകൃതിക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചിന്താ രീതിയാണ് ശ്രീ രവിചന്ദ്രൻ തന്റെ പ്രവർത്തിയിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരുക്കുന്നതു അതിനു ശാസ്ത്രത്തെ കൂട്ട് പിടിക്കന്നതിനു നാം എന്തിനു അസ്വസ്ഥരാകണം.
 
മനുഷ്യരുടെയും, അവർ ഉൾപ്പെടുന്ന രാജ്യത്തിന്റെയും നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശ്രീ രവിചന്ദ്രനും, കൂട്ടായ്മക്കും ഒപ്പം നിൽക്കാൻ അതേ  ആഗ്രഹം മനസ്സിൽ പേറി നടക്കുന്നവർ ഉണ്ടായിരിക്കും. അവരോടൊപ്പം മുന്നേറുന്ന കേരളം ഇന്ത്യക്കു മാത്രമല്ല ലോകത്തിനു തന്നെ മാതൃക ആകുന്ന ഒരു സ്ഥലമായി മാറാനുള്ള പ്രയാണത്തിലാണ്. ആ യാത്രയിലേക്കുള്ള സംഭാവനയാണ് "എസ്സെൻസ്‌" പോലുള്ള സംഘടനകൾ  ചെയ്തുകൊണ്ടിരിക്കുന്നത്.
 
ആയിരക്കണക്കിനാളുകൾ ഒന്നിച്ചിരുന്നു സയൻസും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യുന്ന സ്ഥലം വേറെ എവിടെയുണ്ട് ? കേരളം മനുഷ്യന് ജീവിക്കാനുള്ള അതീവ സുന്ദരമായ സ്ഥലമായി മാറാനുള്ള കുതിപ്പിലാണ് ആ യാത്രയിലേക്കു നമുക്കും പങ്കുചേരാം.
 
പരിപാടികളുടെ വിശദവിവരങ്ങൾ താഴെ ചേർക്കുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. 

May 14 2018 - Monday - From 6.30pm to 9.30pm - EDINBURGH

Edinburgh, Vine Conference Centre, 131 Garvock Hall, Dunfermline, KY11 4JU

May 16 2018 - Wednesday - From 6pm - OXFORD

Northway Ivangelical, Church Hall, 12 Sutton Road, OX3 9RB

May 19 2018 - Saturday - From 2pm - MANCHESTER

Britannia Country House Hotel, Palatine Road, Manchester M20 2WG

May 20 2018 - Sunday - CROYDON

Oasis Academy, 50 Homefield Road, Coulsdon, CR5 1ES

May 24 2018 - Thursday From 8pm - CARDIFF

St Philip Evans Community Hall, Llanedeyrn Dr, Llanedeyrn, Cardiff CF23 9UL

May 26 2018 - Saturday - From 4pm - EAST HAM

East Ham Trinity Centre, East Ave London E12 6SG

May 27 2018 - Sunday - From 5pm - DUBLIN

Plaza Hotel, Belgard Square South, Dublin, Ireland D24 X2FC

For further details: 07874002934 or 07415500102 or 07702873539