23-Jul-2018

ഇവർക്കിതു സ്വപ്‍ന സാഷാൽക്കാരം - 30 ദിവസം കൊണ്ട് £3200 കവിഞ്ഞു

BIRMINGHAM April 17: ചാരിറ്റി പ്രവർത്തനത്തിന് വ്യത്യസ്ത മുഖം നൽകി ബിർമിങ്ഹാമിലെ 3 സഹോദരിമാർ നടത്തിയ ചാരിറ്റി കറി നൈറ്റ് യുകെ മലയാളീ സമൂഹത്തിനു മാതൃകയാകുന്നു .
 
ഏപ്രിൽ 7 നു നടത്തിയ ചാരിറ്റി കറി നൈറ്റ് വഴി കേരളത്തിലെ ദുരിതമനുഭവിക്കുന്ന 3 വക്തികൾക്ക്‌ വേണ്ടിയും ബിർമിങ്ഹാം സെയിന്റ് മേരിസ് ഹൊസ്പിസ്‌ നു മായും ഇവർ £3200 ൽ അധികം സമാഹരിച്ചു കഴിഞ്ഞു .
 
പ്രതിക്ഷക്കതിതമയ സഹായ സഹകരണങ്ങളും സംഭവനയുമാണ് ഇവർക്ക് ലഭിച്ചത്‌ .ഇത്രയും നല്ല ഒരു സമുഹം നമ്മുടെ ഇടയിൽ ഉണ്ട് എന്ന തിരിച്ചറിവിന്റെ ആഹ്ലാദത്തിലാണ് 
ലാലി ജോസ്‌, പ്രെമ മാർട്ടിൻ , മോളി മാത്യു എന്നിവർ .
 
സാമാഹരിച്ച തുക ഈ മാസം അവസാനത്തോട് കൂടി കൈമാറാനാണ് ഇവർ തീരുമാനി ച്ചിരിക്കുന്നത് .
 
ഇവരുടെ തുടർന്നുള്ള പ്രവത്തനങ്ങൾക്കു എല്ലാവരുടെയും സഹായ സഹകരണങ്ങൾ സംഘടകർ പ്രതിഷിക്കുന്നതോടൊപ്പം തങ്ങളുടെ പ്രവത്തനങ്ങൾക്ക് നിർലോഭമായ സംഭാവന നല്കിയ എല്ലാവരോടും നന്ദി അറിയിക്കുന്നു