21-Nov-2017

കെഎംസിസി യുടെ കുടുംബ സംഗമത്തിൽ കെ എം ഷാജി എം എൽ എ മുഖ്യാതിഥിയായി

ലണ്ടൻ Nov 8 : ബ്രിട്ടൻ കെഎംസിസി യുടെ ഏഴാമത് വാർഷികത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം ഷാജി എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു.
 
ഇന്ത്യയിലെ സമകാലിക രാഷ്ട്രീയവും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിയ്പ്പിടിക്കുന്നതിലും അവകാശ സംരക്ഷണത്തിലും മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ പങ്കു പ്രതിപാദിച്ചു സംസാരിച്ച അദ്ദേഹം മാനുഷികവും മതേതര മൂല്യങ്ങളും ഉയത്തിപിടിച്ചു മുന്നേറാനും മറ്റുള്ളവരുടെ പ്രയാസങ്ങളിൽ മത ഭാഷാ ഭേദമന്യേ ഇടപെടാനും ന്യുനപക്ഷ ശാക്തീകരണത്തിൽ മുസ്ലിം ലീഗ് എന്നും ഉയർത്തിപ്പിടിച്ചു പോന്ന പാതയിൽ ഉറച്ചു നിന്നു വികാരാത്മക അക്രമ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കാനും ആഹ്വാനം ചെയ്തു.
 
കരീം ദാറുൽ ഹുദാ പ്രാർത്ഥനക്കു നേതൃത്വം നൽകി പരിപാടിയിൽ സഫീർ Nk (സെക്രട്ടറി ) സ്വാഗതവും അസൈനാർ കുന്നുമ്മൽ (പ്രസിഡണ്ട്‌) അധ്യക്ഷതയും കരീം മാസ്റ്റർ (ട്രെഷറർ) നന്ദി യും രേഖപ്പെടുത്തി സംസാരിച്ചു. 
 
ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള സജീവ പ്രവർത്തക സാന്നിധ്യം കൊണ്ട് കുടുംബ സംഗമം ശ്രദ്ധേയമായി ..


Other stories from this section