MALAYALAM NEWS – UKMALAYALEE

Malayalam News

വിവാദങ്ങളില്‍ ഉലഞ്ഞ ക്രൈസ്തവ സഭ

Jan:17:- കര്‍ദിനാളിനെതിരെ വൈദികര്‍ പരസ്യമായി രംഗത്തുവന്നതും അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരമിരുന്നതും പോയവര്‍ഷം സഭയില്‍ കോളിളക്കം സൃഷ്ടിച്ചു. കര്‍ദിനാള്‍ ആലഞ്ചേരി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

Continue reading “വിവാദങ്ങളില്‍ ഉലഞ്ഞ ക്രൈസ്തവ സഭ”

ബി.ജെ.പി. ഭാരവാഹി തെരഞ്ഞെടുപ്പ്: സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷന്‍, കുമ്മനം ദേശീയ ഉപാധ്യക്ഷന്‍?

തിരുവനന്തപുരം Jan 17: ബി.ജെ.പി. സംസ്ഥാനാധ്യക്ഷനെയും ജില്ലാ അധ്യക്ഷന്‍മാരെയും ദേശീയനേതൃത്വം ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കുമെന്നു സൂചന. ഭാരവാഹി തെരഞ്ഞെടുപ്പില്‍ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് പക്ഷങ്ങള്‍ക്കു തുല്യപരിഗണന നല്‍കിയെങ്കിലും അന്തിമവാക്ക് ആര്‍.എസ്.എസി ന്റേതു തന്നെ. Continue reading “ബി.ജെ.പി. ഭാരവാഹി തെരഞ്ഞെടുപ്പ്: സുരേന്ദ്രന്‍ സംസ്ഥാനാധ്യക്ഷന്‍, കുമ്മനം ദേശീയ ഉപാധ്യക്ഷന്‍?”

മിഴി നിറച്ച്‌ മകരജ്യോതി; മനംനിറഞ്ഞു മലയിറക്കം

ശബരിമല Jan 16 : ഭക്‌തലക്ഷങ്ങളുടെ കണ്‌ഠങ്ങളില്‍നിന്നുയര്‍ന്ന ശരണാരവങ്ങള്‍ക്കിടയില്‍, കൂപ്പുകൈസാഗരത്തിനു മീതേ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. മകരസന്ധ്യയെ മായികപ്രഭയിലാക്കി മകരജ്യോതി ഭക്‌തമാനസങ്ങള്‍ക്ക്‌ വ്രതശുദ്ധിയുടെ പൂര്‍ണതയേകി. ഇനി മനം നിറഞ്ഞ്‌ മലയിറക്കം.
Continue reading “മിഴി നിറച്ച്‌ മകരജ്യോതി; മനംനിറഞ്ഞു മലയിറക്കം”

ക്രിസ്ത്യന്‍ യുവതികള്‍ ലൗജിഹാദിന്റെ പിടിയില്‍

കൊച്ചി Jan 16: കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ ‘ലൗ ജിഹാദ്’ നടക്കുന്നുവെന്നു സിറോ മലബാര്‍ സഭാ സിനഡ് ആരോപിച്ചു. സംസ്ഥാനത്തിന്റെ മതസൗഹാര്‍ദവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന വിധത്തില്‍ ലൗ ജിഹാദ് വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്.

Continue reading “ക്രിസ്ത്യന്‍ യുവതികള്‍ ലൗജിഹാദിന്റെ പിടിയില്‍”

പോലീസ് പരസ്യത്തില്‍ ഉണ്ണി മുകുന്ദന്റെ ഹെല്‍മെറ്റ് എവിടെ

KOCHI Jan 16: സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് കേരള പോലീസ്. വളരെ രസകരമായ പോസ്റ്റുകളും കമന്റുകളുമായി എത്തുന്നവര്‍ക്ക് രസകരമായ മറുപടികളും നല്‍കി സജീവമാണ് ഇവര്‍. പോലീസിനെ ട്രോളാനായി പേജില്‍ എത്തുന്നവരുമുണ്ട്. Continue reading “പോലീസ് പരസ്യത്തില്‍ ഉണ്ണി മുകുന്ദന്റെ ഹെല്‍മെറ്റ് എവിടെ”

കേരള ക്രിസ്ത്യൻ സെമിത്തേരി ഓർഡിനൻസ് 2020

Fr.Johnson Punchakonam

KOCHI Jan 15: മൃതദേഹത്തോട്  യാതൊരുവിധത്തിലുള്ള അവഗണനയും പാടില്ല എന്നും, ആരെങ്കിലും മൃതശരീരത്തോടു ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ഉത്തമബോധ്യമുള്ള  നാടാണ് കേരളം. Continue reading “കേരള ക്രിസ്ത്യൻ സെമിത്തേരി ഓർഡിനൻസ് 2020”

പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷ്‌റഫിന്റെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി

ഇസ്ലാമാബാദ് Jan 14: പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷ്‌റഫിന്റെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി ഇളവ് ചെയ്തു. രാജ്യദ്രോഹക്കുറ്റത്തില്‍ മുഷാറഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ട്രിബ്യൂണല്‍ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാഹോര്‍ ഹൈക്കോടതി ശിക്ഷ റദ്ദ് ചെയ്തത്. Continue reading “പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷ്‌റഫിന്റെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി”

വിമാനം വെടിവച്ചിട്ട സംഭവത്തില്‍ ഇറാനില്‍ വന്‍ പ്രതിഷേധം

ടെഹ്‌റാന്‍ Jan 13: 176 യാത്രാക്കാരുമായി പറന്ന ഉക്രെയ്ന്‍ വിമാനം തകര്‍ത്തതിനെ തുടര്‍ന്ന് ഇറാനില്‍ വന്‍ പ്രതിഷേധം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയും മറ്റ് നേതാക്കളും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തലസ്ഥാനമായ ടെഹ്‌റാനിലെ അമിര്‍ കബിര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ നൂറുകണക്കിന് ആളുകള്‍ നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി സംഘടിച്ചു.

Continue reading “വിമാനം വെടിവച്ചിട്ട സംഭവത്തില്‍ ഇറാനില്‍ വന്‍ പ്രതിഷേധം”

സര്‍ക്കാര്‍ ഇനി പൊളിക്കല്‍ നടപടിയിലേക്കു നീങ്ങും

ആലപ്പുഴ Jan 13: മരടിനു പിന്നാലെയാണു വേമ്പനാട്ടുകായലിലെ കാപ്പിക്കോ റിസോര്‍ട്ടിനും മരണമണി മുഴങ്ങുന്നത്. തീരദേശ നിയമം ലംഘിച്ചു പണിത റിസോര്‍ട്ട് പൊളിക്കണമെന്ന െഹെക്കോടതി വിധിക്കെതിരേ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ സര്‍ക്കാര്‍ ഇനി പൊളിക്കല്‍ നടപടിയിലേക്കു നീങ്ങും.

Continue reading “സര്‍ക്കാര്‍ ഇനി പൊളിക്കല്‍ നടപടിയിലേക്കു നീങ്ങും”

കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു

തിരുവനന്തപുരം Jan 11: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് പോലീസിലെ എ. എസ്.ഐ. വില്‍സണെ വെടിവച്ചുകൊന്നതു ഭീകരസംഘത്തില്‍ പെട്ടവര്‍. അക്രമികള്‍ രാജ്യാന്തരഭീകരസംഘടനകളുമായി ബന്ധമുള്ളവരാണെന്നതിനു തെളിവുകിട്ടിയെന്നും പോലീസ്. Continue reading “കേരളത്തില്‍ തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു”